National
റായ്പുർ: ഛത്തീസ്ഗഡിലെ റായ്പുരിൽ പെട്രോൾ പമ്പിൽ പുക വലിക്കുന്നത് തടഞ്ഞതിന് പന്പിന് തീകൊളുത്തി യുവാവ്. ധർമ്മേന്ദ്ര ക്ഷത്രി എന്ന യുവാവാണ് ലൈറ്റർ ഉപയോഗിച്ച് ഫ്യൂവൽ നോസൽ കത്തിച്ചത്.
ധർമ്മേന്ദ്ര, ഇമ്രാൻ എന്നിവരാണ് ബൈക്കിൽ പെട്രോൾ നിറയ്ക്കാനായി പമ്പിൽ എത്തിയത്. പെട്രോൾ നിറക്കുന്നതിനിടെ ധർമ്മേന്ദ്ര ബൈക്കിന്റെ അടുത്ത് തന്നെ നിൽക്കുമ്പോൾ ഇമ്രാൻ ബൈക്കിൽ തന്നെ ഇരിക്കുകയായിരുന്നു.
ബൈക്കിന്റെ പെട്രോൾ ടാങ്ക് തുറന്നപ്പോൾ ധർമ്മേന്ദ്ര പുകവലിക്കാൻ തുടങ്ങി. തുടർന്ന് പെട്രോൾ പമ്പിൽ പുകവലിക്കരുതെന്ന് ജീവനക്കാരൻ പറഞ്ഞപ്പോൾ ഉടനെ ഇയാൾ ലൈറ്റർ ഉപയോഗിച്ച് ഫ്യൂവൽ നോസൽ പൈപ്പ് കത്തിക്കുകയായിരുന്നു.
തീ ബൈക്കിലേക്കും പമ്പ് മെഷീനിലേക്കും ആളിപടർന്നു. ഇതിനിടെ പമ്പ് ജീവനക്കാരനും ധർമ്മേന്ദ്രനും ഇമ്രാനും ഓടി രക്ഷപ്പെട്ടു. ഉടൻ തന്നെ പന്പിലെ മറ്റൊരു ജീവനക്കാരൻ ഫ്യൂവൽ പൈപ്പ് വലിച്ചുമാറ്റുകയും പ്രധാന ഇന്ധന വിതരണം ഓഫാക്കുകയും ചെയ്തു. മറ്റ് ജീവനക്കാർ പമ്പിൽ സൂക്ഷിച്ചിരുന്ന ഫയർ സേഫ്റ്റി കിറ്റ് ഉപയോഗിച്ച് തീ അണച്ചത്കൊണ്ട് വലിയ അപകടം ഒഴിവായി.
സംഭവത്തിനു പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരും പമ്പ് ജീവനക്കാർ പിടികൂടി, പോലീസിൽ അറിയിക്കുകയും പരാതി നൽകുകയും ചെയ്തു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.
Kerala
തിരുവനന്തപുരം: ഓട്ടോറിക്ഷാ ഡ്രൈവർമാർ ചേർന്ന് പെട്രോൾ പമ്പിലെ ജീവനക്കാരനെ ക്രൂരമായി മർദിച്ചെന്ന് പരാതി. പെട്രോൾ പമ്പിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നെടുമങ്ങാട് - കച്ചേരിനടയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിൽ വെള്ളിയാഴ്ച രാത്രി 7.35നായിരുന്നു സംഭവം.
നെടുമങ്ങാട് സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന ശ്രീകാന്ത് പെട്രോൾ പമ്പിൽ വാഹനം പാർക്ക് ചെയ്യാൻ ശ്രമിച്ചത് പമ്പിലെ ജീവനക്കാരനായ സുജിത്ത് തടഞ്ഞു. പമ്പിൽ വാഹനം പാർക്ക് ചെയ്യാൻ സാധിക്കില്ലെന്ന് സുജിത്ത് കർശന നിലപാടെടുത്തതോടെ ശ്രീകാന്ത് മടങ്ങിപ്പോയി.
പിന്നീട് സുഹൃത്തുക്കളുമായി തിരികെ വന്ന് സുജിത്തിനെ പമ്പിൽ വച്ച് മർദിച്ചെന്നാണ് പരാതി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നു. ഓട്ടോ ഡ്രൈവർമാർക്കെതിരെ പോലീസിൽ പരാതി നൽകുമെന്ന് സുജിത്ത് വ്യക്തമാക്കി.
Kerala
തൃശൂർ: പെട്രോൾ പമ്പിലെ ഓഫീസ് കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ട് പേർ പിടിയിൽ.
തൃശൂർ കൊരട്ടി എരിയാംകുടി അന്നമനട ചെമ്പാട്ട് വീട്ടിൽ റിയാദ് (24), എറണാകുളം നോർത്ത് പറവൂർ ചിറ്റാറ്റുകര ചന്തത്തോപ്പിൽ വീട്ടിൽ മിഥുൻ സി.എ (27) എന്നിവരെയാണ് പൂച്ചാക്കൽ പോലീസ് തൃശൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.
ജനുവരി 22ന് രാത്രി 11.36നായിരുന്നു സംഭവം. തൈക്കാട്ടുശേരി പിഎസ് കവലയിലുള്ള പെട്രോൾ പമ്പിലാണ് കവർച്ച നടന്നത്.
ഓഫീസ് മുറിയുടെ ഷട്ടർ തുറന്ന് ഗ്ലാസ് ഡോറിന്റെ ലോക്ക് പൊളിച്ചാണ് ഇവർ അകത്തുകയറിയത്. മേശപ്പുറത്തെ ബാഗിലുണ്ടായിരുന്ന 18,500 രൂപയും മേശവലിപ്പ് കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന 24,950 രൂപയും ഉൾപ്പെടെ 43,450 രൂപയും മൊബൈൽ ഫോണുമാണ് കവർന്നത്.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പിടിയിലായവർ നിരവധി മോഷണക്കേസുകളിൽ പ്രതികളും ജയിൽശിക്ഷ അനുഭവിച്ചവരുമാണ്. റിയാദ് കഴിഞ്ഞ ഡിസംബർ 31നാണ് ജയിൽ മോചിതനായത്.
Kerala
കൊച്ചി: പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗം സംബന്ധിച്ച വിഷയത്തിൽ പെട്രോൾ പമ്പ് ഉടമകൾക്ക് വീണ്ടും തിരിച്ചടി.
ദേശീയപാതയിലെ ദീർഘദൂര യാത്രക്കാർക്കും ഉപഭോക്താക്കൾക്കും 24 മണിക്കൂറും ശുചിമുറി സൗകര്യം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പെട്രോൾ പമ്പ് ഉടമകൾ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
പെട്രോള്‍ പമ്പുകളിലെ ശൗചാലയ സൗകര്യ ഉപയോഗവുമായി ബന്ധപ്പെട്ട് ദേശീയപാതാ അതോറിറ്റിയെയും ഹൈക്കോടതി വിമർശിച്ചു.
യാത്രികര്‍ക്ക് ദേശീയപാതയോരത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് എന്‍എച്ച്എഐ ആണ്. കൃത്യമായ ദൂരപരിധിയില്‍ എന്‍എച്ച്എഐ അടിസ്ഥാന സൗകര്യമൊരുക്കണമെന്നും അടിസ്ഥാന സൗകര്യം ഒരുക്കേണ്ട ബാധ്യത പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് മേല്‍ നല്‍കാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷണത്തിൽ വ്യക്തമാക്കി.